An Educational Blog

Trivandrum Teachers WhatsApp ഗ്രൂപ്പിന്‍റെ പുതിയ ചുവടുവയ്പ്പ്. ഉടൻ പ്രവർത്തനം ആരംഭിക്കുന്നു.

UNIT 1

യൂണിറ്റ് - 1 അമൃതം


                      മൊഡ്യൂള്‍ 1    മൊഡ്യൂള്‍ 2    മൊഡ്യൂള്‍ 3

പെന്‍സില്‍ സമീപനരേഖ

ടീച്ചിംഗ് മാന്വൽ
ക്ളാസ്.             : നാല്
യൂണിറ്റ്             : 1 അമൃതം
മൊഡ്യൂൾ         : വെണ്ണക്കണ്ണൻ

ആമുഖം: സ്നേഹമെന്തെന്ന് അറിഞ്ഞു വളരേണ്ടവരാണ് നമ്മുടെ കുഞ്ഞു ങ്ങൾ.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുമ്പോൾ മാത്രമേ കുട്ടികൾക്ക് മറ്റുള്ളവരുടെ ദുഖം അറിയാനും അവരുടെ കണ്ണീരൊപ്പാനും കഴിയുകയുള്ളൂ.മറ്റുള്ളവർക്ക് വേണ്ടി നാം കരുതി വയ്ക്കുന്ന ഒരു തുള്ളി കണ്ണീരോ,ഒരുപിടിഅന്നമോ,ഒരുആശ്വാസവാക്കോ,തലോടലോ,ദയാപൂർണ്ണമായ നോട്ടമോ,പുഞ്ചിരി പോലുമോ അതർഹിക്കുന്നവർക്ക് സ്നേഹത്തിന്റെ വലിയ ഒരനുഭവം തന്നെയാകും സമ്മാനിക്കുക.ഈ തിരിച്ചറിവ് കുട്ടികളിൽ ഉണ്ടവേണ്ടതുണ്ട്.അതിനായി വെണ്ണക്കണ്ണൻ,സ്നേഹം താൻശക്തി,കുടയില്ലാത്തവർ എന്നീ പാഠഭാഗങ്ങളിൽ അത്തരമൊരു അനുഭവം ഒരുക്കിയിരിക്കുന്നു.

ആശയങ്ങൾ : 

  • കവിതയിലെ താളത്തിന് അതിലെ അക്ഷരവുമായിബന്ധമുണ്ട്.
  • സ്നേഹ ത്തിന് വ്യത്യസ്ഥ മുഖങ്ങളുണ്ട്.
  • സ്നേഹ വും പരിഛരണവും നൽകിയാണ് മതാപിതാക്കൾ കുട്ടികളെ വളർത്തുന്നത്.
  • സ്നേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്ന നിരവധി സാഹിത്യ രചനകളുണ്ട്.


പഠനനേട്ടങ്ങൾ:

  •  കവിത ഈണത്തിലും താളത്തിലും ചൊല്ലുന്നു.
  • അമ്മ യും മകനും തമ്മിലുള്ള സ്നേഹ വാത്സല്യത്തിൻ്റെ മാധുര്യം ഉൾക്കൊള്ളുന്നു.
  • തെറ്റ് കൂടാതെ ഉചിതമായ വ്യവഹാര രൂപങ്ങൾ(കുറിപ്പ്, കവിത)തയ്യറാക്കുന്


വ്യവഹാര രൂപം: കവിത, താരതമ്യക്കുറിപ്പ്.

വായന സാമഗ്രി: കവിത(പൂതപ്പാട്ട്)

സമയം: 6മണിക്കൂർ.

പ്രവർത്തനങ്ങൾ: 

1പ്രവേശകം
2 കവിത വായന
3 വർക്ക് ഷീറ്റ്
4 പറയാം എഴുതാം
5 വിശകലന ചോദ്യങ്ങൾ
6 ഈണത്തിൽ ചൊല്ലാം
7 ആവർത്തനത്തിന്റ ഭംഗി
8 ഒരേ ഈണം ഒരേ താളം
9 ഭാഷാ കേളി
10 സമാനാർത്ഥം
11 ചൊല്ലി രസിക്കാം
12 അമ്മയുടെ സ്നേഹം
13 എഡിറ്റിംഗ്.

0 comments:

Post a Comment

 
Design by SALU K S | Bloggerized by 9447002925 | trivandrumteachers@gmail.com